7 6

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ രണ്ടാം പാദഫലം പുറത്തുവിട്ടു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന. കമ്പനിയുടെ പ്രവര്‍ത്തന ലാഭവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലെത്തി. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 106 കോടി രൂപയില്‍ നിന്ന് 121 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച ആദ്യപാദത്തിലെ ലാഭം 94 കോടി രൂപയായിരുന്നു. ആസ്റ്ററിന്റെ കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. 620 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. ഇത് മുന്‍ പാദത്തേക്കാള്‍ 12 ശതമാനം കൂടുതലാണ്. ഇന്‍പേഷ്യന്റ് വോളിയത്തില്‍ 13 ശതമാനവും മെഡിക്കല്‍ വാല്യൂ ട്രാവല്‍ വരുമാനത്തില്‍ 67 ശതമാനവും വര്‍ധനവുണ്ടായതാണ് ഈ വളര്‍ച്ചക്ക് കാരണം. കേരളത്തിന്റെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ചു. മാര്‍ജിനുകള്‍ ഒരു വര്‍ഷം മുന്‍പുള്ള 25 ശതമാനത്തില്‍ നിന്ന് 26.8 ശതമാനമായി ഉയര്‍ന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *