◾https://dailynewslive.in/ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി?. കെ ജയകുമാര്‍ ഐഎഎസ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ രീതിയുലുള്ള പ്രതിരോധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ◾https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം, വെല്ലുവിളി എന്നതിനേക്കാള്‍ വലിയ അവസരമായി കാണുന്നുവെന്നും സീസണ്‍ ഭംഗിയാക്കാനാണ് ആദ്യ പ്രയോറിറ്റി എന്നും കെ ജയകുമാര്‍ ഐഎഎസ്. തിരുവിതാംകൂര്‍ […]
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയിൽ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം വൈറലായതാണ് പുതിയ ആരോണങ്ങൾക്ക് പിന്നിൽ. രാജ്യത്ത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് വീണ്ടും ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങൾ.
സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ
സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. കായികമേളയിൽ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു.ഈ ഇനങ്ങളിൽ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.
രാത്രി വാർത്തകൾ
ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈ ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാർ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺഗ്രസ്. 12ന് […]
സ്വര്‍ണം പോലെ ഇനി വെള്ളിയും പണയം വയ്ക്കാം!
സ്വര്‍ണ പണയം പോലെ വെള്ളി വായ്പയും അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പില്‍ വരിക. ഇക്കാര്യത്തില്‍ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാന്‍ അനുമതിയുള്ളത്. പണയമായി വാങ്ങുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പരമാവധി 10 കിലോഗ്രാം വെള്ളി വരെ […]
മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’ ഡിസംബര്‍ 25 ന്
മോഹന്‍ലാല്‍ നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘വൃഷഭ’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ആക്ഷന്‍, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോര്‍ത്തിണക്കി, […]
മൈക്കല്‍ ജാക്‌സന്റെ ബയോപിക് ടീസര്‍
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ബയോപിക് ചിത്രം ‘മൈക്കല്‍’ ആദ്യ ടീസര്‍ എത്തി. മൈക്കല്‍ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി അന്റോയിന്‍ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കല്‍ ജാക്‌സന്റെ അനന്തരവനായ ജാഫര്‍ ജാക്‌സനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കോള്‍മാന്‍ ഡൊമിംഗോയും നിയ ലോങ്ങുമാണ് മൈക്കലിന്റെ മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. ഏകദേശം 155 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 2026 ഏപ്രില്‍ 24ന് ചിത്രം തിയറ്ററിലെത്തും.
ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കി ഷീലു എബ്രഹാം
ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7 സ്വന്തമാക്കി സിനിമ താരം ഷീലു എബ്രഹാം. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ എക്‌സ് 7ന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് ഷീലു സ്വന്തമാക്കിയത്. ഏകദേശം 1.25 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. എക്‌സ്ഡ്രൈവ് 40 ഐ എം സ്‌പോര്‍ട് എന്നീ മോഡലുകളിലാണ് എക്‌സ് 7 വില്‍പനയ്ക്ക് എത്തുന്നത്. എക്സ്ഡ്രൈവ് 40 […]
സോഫിയ ടോള്‍സ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും
ലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ശല്യക്കാരിയായ ഭാര്യ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു. ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ. ‘സോഫിയ ടോള്‍സ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും’. പരിഭാഷ – ഡോ. രതി മേനോന്‍.
എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ല!
ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കേമനാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. […]
