പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ബയോപിക് ചിത്രം ‘മൈക്കല്‍’ ആദ്യ ടീസര്‍ എത്തി. മൈക്കല്‍ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി അന്റോയിന്‍ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കല്‍ ജാക്സന്റെ അനന്തരവനായ ജാഫര്‍ ജാക്സനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കോള്മാന് ഡൊമിംഗോയും നിയ ലോങ്ങുമാണ് മൈക്കലിന്റെ മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. ഏകദേശം 155 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 2026 ഏപ്രില്‍ 24ന് ചിത്രം തിയറ്ററിലെത്തും.
മൈക്കല്‍ ജാക്സന്റെ ബയോപിക് ടീസര്‍
