Posted inലേറ്റസ്റ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിലവിലെ പ്രസിഡന്റ് പിപി.എസ്. പ്രശാന്ത് അടക്കമുള്ളവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡന്റിനെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോ​ഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോ​ഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ്നായക്കളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു. സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ കെ എസ് ബൈജുവിനെ റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ കെ എസ് ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാർ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് എൻഡിഎ തരംഗത്തിന്‍റെ സൂചനയെന്ന് ബിജെപി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് എൻഡിഎ തരംഗത്തിന്‍റെ സൂചനയെന്ന് ബിജെപി. സ്ത്രീകളുടെ വൻ പിന്തുണ എൻഡിഎയ്ക്ക് കിട്ടിയെന്ന് ബിഹാറിലെ വനം, പരിസ്ഥിതി, സഹകരണ മന്ത്രി പ്രേം കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ജനം തള്ളിയെന്നും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാർ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ റെക്കോഡ് പോളിം​ഗിൽ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം അമ്പരപ്പാണ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 7, വെള്ളിയാഴ്ച

◾https://dailynewslive.in/ റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ ഫയലില്‍ സ്വീകരിച്ച കേസിലാണ് നിര്‍ണായക ഉത്തരവ്. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണമെന്നും മൃഗങ്ങളെ കണ്ടെത്താന്‍ പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ പവന് 400 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി. ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്, വില 9,195 രൂപ. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,160 രൂപ. വ്യാഴാഴ്ച സ്വര്‍ണവില ഔണ്‍സിന് 4,020 […]

Posted inടെക്നോളജി

മെറ്റയുടെ വിലക്ക് നീക്കി കോംപറ്റീഷന്‍ കമീഷന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യത്തിനായി മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്ക് പങ്കിടുന്നതില്‍ മെറ്റക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. മെറ്റക്ക് കോംപറ്റീഷന്‍ കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണല്‍ നീക്കിയത്. എന്നാല്‍ പിഴയായി സി.സി.ഐ ചുമത്തിയ 213.14 കോടി രൂപ ട്രൈബ്യൂണല്‍ പിന്‍വലിച്ചിട്ടില്ല. 2024 നവംബറിലാണ് സി.സി.ഐ മെറ്റക്ക് അഞ്ച് വര്‍ഷത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പിഴ ചുമത്തിയതും. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം […]

Posted inവിനോദം

‘കുംഭ’യായി പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്‌ലുക്ക്

മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. ഒരു റോബട്ടിക് വീല്‍ ചെയറില്‍ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററില്‍ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. […]

Posted inവിനോദം

‘കത്തനാര്‍’ ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ ക്യാരക്ടര്‍ ലുക്ക്

‘കത്തനാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് അണിയറക്കാര്‍. സിനിമയില്‍ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘കത്തനാര്‍’. നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു മോഷന്‍ പോസ്റ്റര്‍ റിലീസ്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

എലിവേറ്റ് എഡിവി എഡിഷനുമായി ഹോണ്ട

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ മോഡലായ എലിവേറ്റിന്റെ പുതിയ ശ്രേണിയിലുള്ള പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കി. എലിവേറ്റ് എഡിവി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേര്‍ഷന്‍ സ്‌പോര്‍ട്ടിയര്‍ ലുക്കിലാണ് വിപണിയില്‍ എത്തുന്നത്. മാനുവലിന് 15.29 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. സിവിടി ഡ്യുവല്‍-ടോണ്‍ പതിപ്പിന് 16.66 ലക്ഷം രൂപ വില വരും. ഗ്ലോസി ബ്ലാക്ക് ആല്‍ഫ-ബോള്‍ഡ് പ്ലസ് ഫ്രണ്ട് ഗ്രില്‍, ഓറഞ്ച് നിറത്തിലുള്ള ഹുഡ് ഡെക്കല്‍, കറുത്ത റൂഫ് റെയിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഓറഞ്ച് ഹൈലൈറ്റുകളുള്ള കറുത്ത […]