Posted inബിസിനസ്സ്

എസ്.ബി.ഐ ഫണ്ട്സ് ഐ.പി.ഒ വരുന്നു

എസ്.ബി.ഐയുടെ അസറ്റ് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഐ.പി.ഒക്ക് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഐ.പി.ഒ വഴി എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിലെ 6.3 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സ്ഥാപനത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമെന്നും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. എസ്ബിഐ കാര്‍ഡ്സിനും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിനും ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന എസ്ബിഐയുടെ മൂന്നാമത്തെ അനുബന്ധ സ്ഥാപനമായിരിക്കും എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്. ഈ സുപ്രധാന […]

Posted inവിനോദം

ഹണി റോസ് ചിത്രം ‘റേച്ചല്‍’ ഡിസംബര്‍ ആറിന്

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ജാഫര്‍ ഇടുക്കി, ബാബു രാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’ എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ […]

Posted inവിനോദം

‘വിലായത്ത് ബുദ്ധ’ നവംബര്‍ 21 ന്

പൃഥ്വിരാജ് സുകുമാരന്‍ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് […]

Posted inഓട്ടോമോട്ടീവ്

റോള്‍സ് റോയ്സ് സ്പെക്ടര്‍ സ്വന്തമാക്കി ആറ്റ്‌ലി

റോള്‍സ് റോയ്സ് സ്വന്തമാക്കി സംവിധായകന്‍ ആറ്റ്‌ലി. തൊട്ടതെല്ലാം പൊന്നാക്കിയ പാന്‍ ഇന്ത്യന്‍ സംവിധായകന്റെ ഇനിയുള്ള യാത്രകളില്‍ കൂട്ടാകുന്നത് റോള്‍സ് റോയ്‌സിന്റെ ഏക ഇലക്ട്രിക് വാഹനമായ സ്പെക്ടറാണ്. ഏകദേശം 7.50 കോടി രൂപ വില വരുന്ന സ്പെക്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് ആറ്റ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഇ വിയുടെ ബ്ലാക്ക് ബാഡ്ജിനു ഏകദേശം 9.96 കോടിയാണ് വില. ഡയമണ്ട് ബ്ലാക്ക് നിറമാണ് പുതുവാഹനത്തിനായി ആറ്റ്‌ലി തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ […]

Posted inപുസ്തകങ്ങൾ

ചിത്രകൂടം

ജാതിമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ, കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം, തകര്‍ത്തുകളയുവാന്‍ അക്ഷീണം പ്രയത്‌നിച്ച ഒരു മഹാത്മാവിന്റെ ജീവിതകഥ പറയുകയാണ് ഈ ആഖ്യായിക. അടിയാളരില്‍നിന്നും പൗരര്‍ എന്ന പദവിയിലേക്ക് അയ്യങ്കാളി ഒരു ജനതതിയെ നയിച്ചു. സാമൂഹികഭ്രഷ്ടിന്റെ ഇരുള്‍മാളങ്ങളില്‍നിന്നും അവരുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. ആ തലേക്കെട്ടുകാരനായ കോട്ടുധാരിക്ക് ചരിത്രം ‘പുലയരാജാവ്’ എന്ന വിശേഷണം നല്കി. നീതിക്കു വേണ്ടി ദാഹിച്ച ആ ദളിത് വിമോചനസമരനായകന്‍ തന്റെ അധഃസ്ഥിത സഹോദരങ്ങള്‍ക്ക് അക്ഷരവിദ്യയ്ക്കും വഴിനടപ്പിനും മാന്യമായ വസ്ത്രധാരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. അടിമകളുടെ ഉടമകള്‍ വാഴുന്ന ‘ധര്‍മരാജ്യ’ത്തിലെ […]

Posted inആരോഗ്യം

ഉറക്കം മതിയായില്ലേ? ഇരുമ്പിന്റെ അഭാവമാകാം!

രാത്രി ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ ക്ഷീണം തോന്നുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു പോകുന്നതുകൊണ്ടാണെന്ന് പഠനം. ഇരുമ്പിന്റെ അഭാവം, ഓക്‌സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിനേയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. അമിതമായ ആര്‍ത്തവമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിളറിയ ചര്‍മം, തണുത്ത കൈകാലുകള്‍, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയാണ് ഇരുമ്പിന്റെ കുറവു മൂലം ഉണ്ടാകുന്ന വിളര്‍ച്ചയുടെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 6, വ്യാഴാഴ്ച

◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയില്‍ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ […]

Posted inബിസിനസ്സ്

ബൈജൂസിനെ ഏറ്റെടുക്കാന്‍ മണിപ്പാല്‍ എജ്യൂക്കേഷന്‍

കടബാധ്യതകളെ തുടര്‍ന്ന് പാപ്പരത്ത നടപടി നേരിടുന്ന എജ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ഡോ. രഞ്ജന്‍ പൈ നയിക്കുന്ന എംഇഎംജി നേരത്തേ ബൈജൂസിന് കീഴിലെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ 58% ഓഹരികള്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ കൈവശമുള്ള ആകാശിന്റെ 25% ഓഹരികള്‍ കൂടി സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ. രഞ്ജന്‍ പൈയുടെ പുതിയ നീക്കം. തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരികള്‍ വിറ്റഴിച്ച് വായ്പാത്തുക വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ട […]

Posted inടെക്നോളജി

എന്‍വിഡിയ വന്‍ ദൗത്യവുമായി ഇന്ത്യയിലേക്ക്

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും സെമികണ്ടക്ടര്‍ നിര്‍മാണരംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിര സ്ഥാപനവുമായ എന്‍വിഡിയ വന്‍ ദൗത്യവുമായി ഇന്ത്യയിലേക്ക്. നിര്‍മിത ബുദ്ധിയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 15 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.32 ലക്ഷം കോടി രൂപ) പദ്ധതിക്ക് നേരത്തേ ഗൂഗിള്‍ പച്ചക്കൊടി വീശിയിരുന്നു. അദാനിയുമായി ചേര്‍ന്ന് വിശാഖപട്ടണത്ത് എഐ ഹബ് ആണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനു പിന്നാലെയാണ്, ഇപ്പോള്‍ 2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 18,000 കോടി രൂപ) ദൗത്യവുമായി എന്‍വിഡിയ എത്തുന്നത്. ലോകത്തെ മൂന്നാമത്തെ […]

Posted inവിനോദം

ദുല്‍ഖര്‍ നായകനായ ‘കാന്ത’ സിനിമയുടെ ട്രെയിലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലര്‍ എത്തി. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ടി.കെ. മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ […]