പൃഥ്വിരാജ് സുകുമാരന്‍ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.
‘വിലായത്ത് ബുദ്ധ’ നവംബര്‍ 21 ന്
