2 8

കടബാധ്യതകളെ തുടര്‍ന്ന് പാപ്പരത്ത നടപടി നേരിടുന്ന എജ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ഡോ. രഞ്ജന്‍ പൈ നയിക്കുന്ന എംഇഎംജി നേരത്തേ ബൈജൂസിന് കീഴിലെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ 58% ഓഹരികള്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ കൈവശമുള്ള ആകാശിന്റെ 25% ഓഹരികള്‍ കൂടി സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ. രഞ്ജന്‍ പൈയുടെ പുതിയ നീക്കം. തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരികള്‍ വിറ്റഴിച്ച് വായ്പാത്തുക വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ട റസൊല്യൂഷന്‍ പ്രഫഷണല്‍ ശൈലേന്ദ്ര അജ്‌മേറ, ഓഹരികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം നവംബര്‍ 13 വരെയാണ്. ഇതിനകം മണിപ്പാല്‍ എജ്യുക്കേഷന്‍ മാത്രമേ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളൂ എന്നാണ് സൂചനകള്‍. നിലവില്‍ റസൊല്യൂഷന്‍ പ്രഫഷണല്‍ മുഖേനയുള്ള ഓഹരി വില്‍പനയില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ മുഴുവന്‍ ഓഹരികള്‍ക്കോ ആകാശ്, മറ്റ് ഉപസ്ഥാപനങ്ങളായ ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ തുടങ്ങിയവയ്ക്കായോ അപേക്ഷിക്കാം. ഇതില്‍ ആകാശിന്റെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ.രഞ്ജന്‍ പൈയുടെ നീക്കങ്ങള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *