3 8

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും സെമികണ്ടക്ടര്‍ നിര്‍മാണരംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിര സ്ഥാപനവുമായ എന്‍വിഡിയ വന്‍ ദൗത്യവുമായി ഇന്ത്യയിലേക്ക്. നിര്‍മിത ബുദ്ധിയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 15 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.32 ലക്ഷം കോടി രൂപ) പദ്ധതിക്ക് നേരത്തേ ഗൂഗിള്‍ പച്ചക്കൊടി വീശിയിരുന്നു. അദാനിയുമായി ചേര്‍ന്ന് വിശാഖപട്ടണത്ത് എഐ ഹബ് ആണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനു പിന്നാലെയാണ്, ഇപ്പോള്‍ 2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 18,000 കോടി രൂപ) ദൗത്യവുമായി എന്‍വിഡിയ എത്തുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായ ഇന്ത്യയില്‍ എഐയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അമേരിക്കന്‍ ഭീമന്മാരുടെ കടന്നുവരവ്. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരുടെ കൂട്ടായ്മയായ ഇന്ത്യ ഡീപ് ടെക് അലയന്‍സുമായി ചേര്‍ന്ന് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ട്രെയിനിങ്, മെന്റര്‍ സഹായം നല്‍കുകയാണ് എന്‍വിഡിയ ചെയ്യുക. എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ് അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *