ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അംഗരാജ്യങ്ങളുടെ യോഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം ഉപഭോഗം വർധിച്ചതും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് കാരണം.
സംസ്ഥാനത്ത് നിലവിൽ ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച്മു ഖ്യമന്ത്രി വി ഡി സതീശൻ.ചില കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശിച്ചു. പുനരുപയോഗ ഊർജ്ജത്തിന്, പ്രത്യേകിച്ച് സൗരോർജത്തിന്, മുഖ്യസ്ഥാനം നൽകുന്ന പുതിയ വൈദ്യുതി നയം ഉടൻ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി പറഞ്ഞതെല്ലാം കളവാണെന്നും ഈ വിഷയവുമായി ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു.പാർട്ടിയെ കവചമായി നിർത്തി രക്ഷപ്പെടാൻ പിണറായി ശ്രമിക്കുന്നു. ഇതിൻ്റെ അവസാനവട്ട പ്രയത്നം ആണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് തുല്യനീതിയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ദേശീയ മാധ്യമത്തോട് പറഞ്ഞു. നാളെ വൈകുന്നേരം കോഴിക്കോടെത്തി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ പരാമർശം.
പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വിപുലീകൃത സംസ്ഥാന കമ്മറ്റി പാർട്ടി ഭരണഘടനയുടെ ലംഘനമെന്നാണ് വിമർശനം. സംസ്ഥാന കമ്മറ്റി യോഗത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞ മനു തോമസ് സംയുക്ത യോഗം എന്ന് വിളിക്കുന്നതാണ് കൂടുതൽ ശരിയെന്ന് പരിഹാസിക്കുകയും ചെയ്തു.
പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു.
കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സുകുമാരൻ നായർക്ക് പകരം എൻഎസ്എസ് രജിസ്ട്രാറാണ് പത്തനാപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പത്മാകഫേ ഉദ്ഘാടനം ചെയ്തത്.
കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
12 വയസുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയൊന്നരവർഷം കഠിന തടവ്. പത്തനംതിട്ട കവിയൂർ സ്വദേശി രഞ്ജിത്ത് വി. രാജനെ (38) ആണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്ന് എഫ്ബി പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾ ആറ്റിൽ മുങ്ങി മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഉച്ചയ്ക് ഒന്നരയോടെ അച്ചൻകോവിലാറ്റിലാണ് അപകടമുണ്ടായത്. കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്.
കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്‍റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിലുണ്ടായ അപകടത്തിലാണ് സുഹൈലിന് ജീവൻ നഷ്ടമായത്. മൂന്ന് വിദ്യാർത്ഥികളാണ് കുളിക്കാനായി ആറ്റിലെത്തിയതായിരുന്നു, ഇതിനിടെ സുഹൈൽ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.
വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാനില്ല.സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
ഇറാഖിൽ നിന്ന് സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ഭീകരാക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 5 മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൈ കൊടുക്കുന്ന ചിത്രം പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനെയും ഷിയെയും ഇടതും വലതും നിർത്തിയായിരുന്നു മോദിയുടെ ഫോട്ടോ. പശ്ചിമേഷ്യൻ സംഘർഷം ഇതുവരെ കുരുക്കഴിയാതെയിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നടപടി.
കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂറിനെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന യുവാവ് വെടിവച്ചുകൊന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പൊലീസ് പിന്തുടർന്നെത്തിയപ്പോൾ സ്വയം വെടിവെച്ച് മരിച്ചു.ആർഡൻ – ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം.
പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ബ്രിക്സ് ഉച്ചകോടി, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്തു. ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്നും ന്യൂഡൽഹി പ്രഖ്യാപനത്തിൽ പറയുന്നു.
