ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിൽ ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതിനെതിരെ കോൺഗ്രസ്. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്നും, മോദി സർക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ഹിജാബുകൾ ബിജെപിക്ക് അന്യമല്ലെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അതേസമയം, മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ കോൺഗ്രസ്
