രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ‘നറുതിങ്കള്‍ നീ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ ഹരിചരണ്‍, ആര്‍ത്തി എം എന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് നറുതിങ്കള്‍ നീ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം
