Untitled design 2026 09 12T172050.730

ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20 ആം വർഷം ആഘോഷിക്കുന്ന ചരിത്ര വേളയിലൂടെ കടന്നുപോകുന്നു. പരിഷ്കരണങ്ങളിലാണ് നമ്മുടെ ലക്ഷ്യം. സമവായത്തിലൂടെ മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സിനുള്ളിലെ നമ്മുടെ ഐക്യവും സമവായവും ആഗോള വേദിയിൽ പ്രകടമായ ഫലങ്ങളാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അടുത്ത 20 വർഷത്തേക്ക് പുതിയതും അഭിലാഷപൂർണ്ണവുമായ ഒരു അജണ്ടയ്ക്കായി നാം പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *