‘തുടരും’ ഫെയിം പ്രകാശ് വര്മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്ഡ് ഓര്ഡര്’ എന്ന ചിത്രത്തിലെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി. പൂര്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലര് ജോണറില് അവതരിപ്പിക്കുന്ന ‘ലോ ആന്ഡ് ഓര്ഡര്’ ഒരു റിയലിസ്റ്റിക്ക് ആക്ഷന് ത്രില്ലര് കുടുംബ ചിത്രമാണിതെന്ന് ട്രെയ്ലര് സൂചിപ്പിക്കുന്നു. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖന് വീണ്ടും കാമിയോ കഥാപാത്രമായി മമ്മൂട്ടി ഈ ചിത്രത്തില് പ്രത്യക്ഷപ്പെടുന്നു. സെപ്റ്റംബര് പതിനെട്ടിന് പ്രദര്ശനത്തിനെത്തുന്ന ഈ ചിത്രത്തില് അഭിരാമിയാണ് നായികാ കഥാപാത്രമായെത്തുന്നത്. നീണ്ട ഒരു താരനിര തന്നെയുണ്ട് ചിത്രത്തില്.
‘ലോ ആന്ഡ് ഓര്ഡര്’ ചിത്രത്തിലെ ഒഫീഷ്യല് ട്രെയ്ലര്
