യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ‘ടോക്‌സിക്’ ചിത്രത്തിലെ ‘മഹാരായ’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ വെര്‍ഷനുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് യഷ് എത്തിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ആഗോള കളക്ഷനില്‍ 150 കോടി നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. ഗീതുമോഹന്‍ദാസിനൊപ്പം യഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വ്യക്തിബന്ധങ്ങളും സംഘര്‍ഷങ്ങളും ടോക്സികിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
