ഓപ്പണ്‍എഐയുടെ എ.ഐ ഏജന്റുകള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിച്ച് സുരക്ഷാ കവചങ്ങള്‍ ലംഘിക്കുകയും ഒരു തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന വിവരങ്ങള്‍ പുറത്തുവന്നത് സാങ്കേതിക മേഖലയില്‍ വലിയ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍, അത്യാധുനിക എ.ഐ സാങ്കേതികവിദ്യകളുടെ വികസന വേഗത കുറയ്ക്കുന്ന കാര്യം ഓപ്പണ്‍എഐ പരിഗണിക്കുന്നതായി സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ അറിയിച്ചു. മറ്റു പ്രധാന എ.ഐ ലാബുകളുമായി ചേര്‍ന്നുകൊണ്ട് വികസന വേഗത ക്രമീകരിക്കാനാണ് കമ്പനി ശ്രമം. സുരക്ഷാ മുന്നറിയിപ്പുകളെ തുടര്‍ന്ന് ചില മോഡല്‍ പരിശീലനങ്ങളും വികസന ഘട്ടങ്ങളും ഓപ്പണ്‍എഐ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
എഐ വികസന വേഗത കുറയ്ക്കുന്ന കാര്യം പരിഗണനയില്‍
