പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ബൈക്ക് ആയ ഗ്ലാമര്‍ എക്സ് 125 വിപണിയില്‍ അവതരിപ്പിച്ചു. സിംഗിള്‍ ചാനല്‍ എബിഎസും ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റവുമായി യോജിപ്പിച്ച പുതിയ ബ്രേക്കിങ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.01 ലക്ഷം രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്കാകുന്നത് തടയുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 8250 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിക്കാന്‍ കഴിയുന്ന 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡിങ് മോഡുകളുള്ള ബൈക്ക് നാല് നിറങ്ങളില്‍ ലഭ്യമാണ്.
