പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ പുതിയ എംപിവിയായ കിയ കാര്‍ണിവല്‍ ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത മാസം ഉത്സവ സീസണിനോടനുബന്ധിച്ച് ഈ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിമോസിന്‍+ എന്ന ഒറ്റ ട്രിമ്മിലായിരിക്കും ഇത് വിപണിയില്‍ എത്തുക. 1.6 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ 72ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹൈബ്രിഡ് മോഡലിന് ഏകദേശം 56 ലക്ഷം രൂപയോളമാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ച് കിയ
