സംസ്ഥാനത്ത് ഇന്നും മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സൂര്യാതപവും നിർജലീകരണം അടക്കമുള്ള പ്രശ്നങ്ങളും തടയാൻ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്നും ദുരന്തനിവാരണ നിവാരണ അതോറിറ്റി നിർദ്ദേശം നല്കി. കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണമെന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
