മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് അന്‍വര്‍ ഇബ്രാഹീം കോഴിക്കോട് എത്തുക.വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം – മടവൂർ വരെയും വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.വി.വി.ഐ.പി പാസ്സിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം
