Posted inവിനോദം

ഹാട്രിക് നേടി പ്രണവ് മോഹന്‍ലാലും!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ‘ഡീയസ് ഈറെ’ എന്ന ചിത്രം ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ. ഇതിന് മുന്‍പ് പ്രണവ് നായകനായെത്തിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പ്രണവിന് മുന്‍പ് ഹാട്രിക് 50 […]

Posted inഓട്ടോമോട്ടീവ്

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയാറ സമ്മാനിക്കും

ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ അംഗങ്ങള്‍ക്കെല്ലാം സിയാറ സമ്മാനിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ഉടന്‍ വിപണിയിലെത്തുന്ന സിയാറയുടെ ഉയര്‍ന്ന മോഡല്‍ ടീം അംഗങ്ങള്‍ക്ക് നല്‍കുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇതോടെ ടാറ്റ സിയാറയുടെ ആദ്യ ബാച്ചിന്റെ ഉടമകളായി മാറും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. നവംബര്‍ 25ന് പുതിയ സിയാറയെ ടാറ്റ പുറത്തിറക്കും. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. പഴയ […]

Posted inപുസ്തകങ്ങൾ

സുഭാഷിതങ്ങള്‍

”മാങ്ങാട് രത്‌നാകരന്റെ രണ്ടുമിനിറ്റ് നുഡില്‍സിനു മുന്നിലാണു നമ്മള്‍. ഇതിലെ ഒരു രചനയുടെയും രുചിനുണയാന്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ വേണ്ട… ഒരു സംഗതി കൈയില്‍ കിട്ടിയാല്‍ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാന്‍ രത്‌നാകരനുള്ള കഴിവ് അപാരമാണ്… ഗംഭീരം രത്‌നാകരലു, ഞങ്ങള്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.” -തോമസ് ജേക്കബ്. ഇന്ത്യന്‍ സാഹിത്യത്തിലെയും ധര്‍മശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങള്‍. ആകാശവാണിയിലൂടെയും നമ്മുടെ കാതുകള്‍ സുഭാഷിതങ്ങള്‍ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങള്‍ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, […]

Posted inആരോഗ്യം

ഡിയോഡറന്റ് ഉപയോഗം സ്തനാര്‍ബുദം ഉണ്ടാക്കില്ല!

ഡിയോഡറന്റുകളുടെ പതിവു ഉപയോഗം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. സാദ്വിക് രഘുറാം. ഡിയോഡറന്റുകളില്‍ പലപ്പോഴും അലുമിനിയം, പാരബെന്‍സ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തില്‍ പ്രയോഗിക്കുമ്പോള്‍, വിയര്‍പ്പ് നാളങ്ങളെ താല്‍ക്കാലികമായി തടയാന്‍ സഹായിക്കുന്നു. ചില തിയറികള്‍ പ്രകാരം, ഡിയോഡറന്റുകള്‍ കക്ഷത്തിനടിയില്‍, അതായത് സ്തനകലകള്‍ക്ക് സമീപം പ്രയോഗിക്കുമ്പോള്‍ അത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമോ എന്നാണ് ആളുകളുടെ ആശങ്ക. ഇത് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കും. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പിൽ രാധാകൃഷ്ണൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐയുടെ പ്രതിനിധിയാകും. നിലവിലെ ബോഡിന്‍റെ കാലാവധി നീട്ടാത്തത് ഗവർണർ ഉടക്കിട്ടേക്കുമെന്ന ഭയത്താൽ നിലവിലെ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം.   ശബരിമല സ്വർണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകും ഇതിനായി ഒരു കോടി അയ്യപ്പ ഭക്തരുടെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 6, വ്യാഴാഴ്ച

◾https://dailynewslive.in/ ശബരിമല സ്വര്‍ണകൊള്ള കേസില്‍ കട്ടവരെയെല്ലാം കുടുക്കാനുറച്ച് ഹൈക്കോടതി. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ട ഹൈക്കോടതി നീക്കം 2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ് എന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് വ്യക്തമാക്കി. വാതില്‍ സ്വര്‍ണ്ണം പൂശിയ കാലഘട്ടമായ 2019-ലെ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്നിധാനത്ത് പരമാധികാരിയാക്കി […]

Posted inലേറ്റസ്റ്റ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആരോപണവുമായി ടിവികെ നേതാവ് വിജയ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആരോപണവുമായി ടിവികെ നേതാവ് വിജയ്. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചത്? തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു.

Posted inലേറ്റസ്റ്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ​ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ​ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.