ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി
