വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാൻഡിലുള്ള റാണി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. വി.ഇ.ഒ റാണി ലക്ഷ്മി നടത്തിയ തട്ടിപ്പിന്‍റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകൾക്ക് പുറമെ അരുവാപ്പുലത്തും തദ്ദേശവകുപ്പിന്‍റെ പരിശോധന തുടരുകയാണ്. ലൈഫ് ഗുണഭോക്ത പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി അവരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി. നാളുകളായുള്ള ഈ തട്ടിപ്പ് റാണി ലക്ഷ്മി എന്ന ജീവനക്കാരി മാത്രം വിചാരിച്ചാൽ നടക്കില്ലെന്നാണ് പൊലീസ് നിഗമനം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്
