5 6

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ മികച്ച വില്‍പ്പനയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2026 ഓഗസ്റ്റില്‍ 5,79,162 ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2025 ഓഗസ്റ്റില്‍ 5,34,861 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 8.28 ശതമാനം വളര്‍ച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ പ്രതിമാസ വില്‍പ്പനയിലും 6.67 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 5,17,329 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,81,021 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇന്ത്യയില്‍ നിന്ന് 2026 ഓഗസ്റ്റില്‍ ഹോണ്ട 61,833 ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2025 ഓഗസ്റ്റില്‍ 53,840 യൂണിറ്റുകളായിരുന്നു കയറ്റുമതി. വാര്‍ഷികാടിസ്ഥാനത്തില്‍ കയറ്റുമതി 14.85 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റിലെ ആകെ വില്‍പ്പനയില്‍ കയറ്റുമതിയുടെ വിഹിതം 10.68 ശതമാനമായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *