6 6

സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും. നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടന്‍ ഓര്‍മ്മക്കുറിപ്പുകള്‍’. പി.വി സുബൈദ. മാതൃഭൂമി. വില 212 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *