കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ‘സര്‍ദാര്‍ 2’. 2022 ല്‍ പുറത്തെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യു.എ സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 നാണ് ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കും എന്നാണ് ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ നല്‍കുന്ന സൂചന. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ‘സര്‍ദാര്‍ 2’
