മിഥുന്‍ നളിനി, വിജയകുമാര്‍, ഡയാന ഹമീദ്, സറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃഷ്ണജിത് എസ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തെമിസ് – ദി ഗോഡസ് ഓഫ് ജസ്റ്റിസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റോസ് ലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ സി പി ഷാജി, ഡോ. ജോജി കുര്യാക്കോസ്, ജാക്സണ്‍ ജേക്കബ്, നിഷാദ് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, മജീദ്, സലാം ബാപ്പു, കെ എസ് പ്രസാദ്, സഹീര്‍ മുഹമ്മദ്, പ്രതാപന്‍, നന്ദന്‍ ഉണ്ണി, ജോമി ജേക്കബ്, ആശ അരവിന്ദ്, അനു പ്രഭ, സരിക്ഷ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷാജി ഓണക്കൂര്‍, ഡോ. ജോജി കുര്യാക്കോസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് സെജോ ജോണ്‍, പ്രവീണ്‍ കൃഷ്ണ, പ്രവീണ്‍ നീരജ് തുടങ്ങിയവര്‍ സംഗീതം പകരുന്നു.
