ബില്‍ പേയ്‌മെന്റ്സ് ഫീച്ചറുമായി വാട്സ്ആപ്പ്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്സ്ആപ്പിലൂടെ പേയ്മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം വാട്സ്ആപ്പില്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വാട്സ്ആപ്പിന്റെ ഹോം സ്‌ക്രീനില്‍ മുകളില്‍ കാണുന്ന രൂപ ചിഹ്നത്തില്‍ ടാപ്പ് ചെയ്താണ് ബില്‍ പേയ്‌മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ആവശ്യമായ ബില്‍ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബില്‍ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്‌മെന്റ് പൂര്‍ത്തിയാക്കാം.
ബില്‍ പേയ്‌മെന്റ്സ് ഫീച്ചറുമായി വാട്സ്ആപ്പ്
