കൂപ്പെ എസ്‌യുവി കര്‍വിന് സീരിസ് എക്‌സ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. വിവിധ മോഡലുകളിലായി പെട്രോള്‍, ഡീസല്‍, ഡീസല്‍ ഡിസിടി മോഡലുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 18.5 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. സാധാരണ വേരിയന്റുകളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് സീരീസ് എക്‌സ് നിരയെ ടാറ്റ അണിനിരത്തിയിരിക്കുന്നത്. മാത്രമല്ല, ‘ഡാര്‍ക്ക് എഡിഷന്‍’ ഇനിമുതല്‍ മിഡ്-ലെവല്‍ വേരിയന്റുകള്‍ മുതല്‍ ലഭ്യമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്‍ജിന്‍ വിഭാഗത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ പരിചിതമായ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.2 ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിഎ ഗിയര്‍ബോക്സ് ഓപ്ഷനുകളുമാണ് ഇതിലുള്ളത്.
കര്‍വിന് സീരിസ് എക്‌സ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്
