7 7

പുറത്ത് വെയിലത്ത് ഏറെനേരം ചെലവഴിച്ച ശേഷം വീട്ടിലെത്തുമ്പോള്‍ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങള്‍ പലര്‍ക്കും സാധാരണമാണ്. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷന്‍ ആണ്. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കില്‍ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ചൂടില്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തലവേദന, ക്ഷീണം, ബലഹീനത, ഓക്കാനം എന്നിവ ഉണ്ടാകാം. വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ വൈകുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ചിലരില്‍ തലവേദനയ്ക്കും ബലഹീനതയ്ക്കും കാരണമാകും. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ ഭക്ഷണവും മരുന്നും സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധിക്കണം. ആദ്യം തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തേക്ക് മാറുക. ശരീരത്തിന് വിശ്രമം നല്‍കുക. ഇടവിട്ട് ആവശ്യത്തിന് വെള്ളം കുടിക്കാം. തണുത്ത വെള്ളത്തില്‍ നനച്ച തുണി കഴുത്തിലും നെറ്റിയിലും ശരീരത്തിന്റെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിലും വയ്ക്കാം. കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റി ശരീരത്തിന് വായു ലഭിക്കുന്ന രീതിയില്‍ വിശ്രമിക്കുക. തലവേദന കുറഞ്ഞുവെന്ന് കരുതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക. ശരീരത്തിന് സാധാരണ താപനിലയിലേക്കും ജലാംശ നിലയിലേക്കും തിരിച്ചെത്താന്‍ സമയം നല്‍കണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *