7 4

ഡിയോഡറന്റുകളുടെ പതിവു ഉപയോഗം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. സാദ്വിക് രഘുറാം. ഡിയോഡറന്റുകളില്‍ പലപ്പോഴും അലുമിനിയം, പാരബെന്‍സ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തില്‍ പ്രയോഗിക്കുമ്പോള്‍, വിയര്‍പ്പ് നാളങ്ങളെ താല്‍ക്കാലികമായി തടയാന്‍ സഹായിക്കുന്നു. ചില തിയറികള്‍ പ്രകാരം, ഡിയോഡറന്റുകള്‍ കക്ഷത്തിനടിയില്‍, അതായത് സ്തനകലകള്‍ക്ക് സമീപം പ്രയോഗിക്കുമ്പോള്‍ അത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമോ എന്നാണ് ആളുകളുടെ ആശങ്ക. ഇത് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. അതില്‍ ഡിയോഡറന്റ് ഉപയോഗത്തെ സ്തനാര്‍ബുദവുമായോ മറ്റേതെങ്കിലും തരത്തിലുള്ള കാന്‍സറുമായോ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. അപകട സാധ്യത വെറും തിയറിയായി മാത്രം നിലനില്‍ക്കുന്നതാണ്. ദിവസവും ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അനാവശ്യമായി വിഷമിക്കുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കും. വൃത്തിയും ആത്മവിശ്വാസവും അറിവും നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഏതൊരു ഉല്‍പന്നമാണെങ്കിലും അതിന്റെ ചേരുവയില്‍ ജാഗ്രത പുലര്‍ത്തുകയെന്നത് പ്രധാനമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *