പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.
രാത്രി വാർത്തകൾ
പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. […]
സ്‌ക്രാംബ്ലര്‍ റിസോമ ലിമിറ്റഡ് എഡിഷനുമായി ഡ്യുക്കാറ്റി
സ്‌ക്രാംബ്ലര്‍ 10° അനിവേഴ്സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി കരുത്തും 65.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 803സിസി എന്‍ജിനാണ് സ്പെഷല്‍ എഡിഷന്റേയും കരുത്ത്. സവിശേഷമായ സ്റ്റോണ്‍ വൈറ്റ്/മെറ്റല്‍ റോസ് നിറങ്ങളിലാണ് സ്‌ക്രാംബ്ലര്‍ റിസോമ എഡിഷന്‍ എത്തുന്നത്. വാഹനത്തിന്റെ റിസോമ സ്പെഷല്‍ ഭാഗങ്ങള്‍ക്ക് പ്രത്യേകം മെറ്റല്‍ റോസ് നിറവും നല്‍കിയിരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ആകെ 500 യൂണിറ്റുകള്‍ മാത്രമാണ് സ്‌ക്രാംബ്ലര്‍ […]
കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞു
ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞത്. എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ് കമ്പനി പറയുന്നത്. പല്ലു തേക്കാന്‍ ഇന്ത്യക്കാര്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോള്‍ഗേറ്റ് പറഞ്ഞിരുന്നു. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വില്‍പനയില്‍ ഏറ്റവും ഇടിവ് നേരിട്ടത്. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്ട്രോങ് ടീത്ത് പോലും […]
‘തോട്ടം’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
ആന്റണി വര്‍ഗീസ് പെപ്പെയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, ടൈറ്റില്‍ പോസ്റ്റര്‍ എന്നിവ പുറത്ത്. ‘തോട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാര്‍ ആണ്. ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൂ മെംബേര്‍സ്‌നെയും ‘തോട്ടം’ പരിചയപെടുത്തുന്നുണ്ട്. ‘ദ ഷാഡോസ് സ്ട്രെയ്സ്’, ‘ദ നൈറ്റ് കംസ് ഫോര്‍ അസ്’, ‘ഹെഡ്‌ഷോട്ട്’ […]
‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ ടീസര്‍
ബാഹുബലി യൂണിവേഴ്‌സിലേക്ക് പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ എന്ന ആനിമേറ്റഡ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക. ‘സ്റ്റാര്‍ വാര്‍സ്: വിഷന്‍സ്’, ‘ദ് ബന്‍ഡിറ്റ്‌സ് ഓഫ് ഗോലാക്ക്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഷാന്‍ ശുക്ലയാണ് ‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ സിനിമയിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന കഥയാണ് ആനിമേഷന്‍ സിനിമ പറയുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണ ശേഷമുള്ള സംഭവങ്ങളാണ് ടീസറില്‍ […]
ഒറ്റയ്ക്കാക്കരുത്
‘ഒറ്റയ്ക്കാക്കരുത്’ എന്നത് ഏറ്റവും നിസ്സഹായമായ ഒരു നിലവിളിയാണ്. ഒപ്പമുണ്ടായിരുന്നവരൊക്കെ ഒഴിഞ്ഞോ അകന്നോ പോവുമ്പോള്‍ ഉള്ളിലുയരുന്ന നിലവിളി. നമുക്കു ചുറ്റിലുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശ്ശബ്ദമായതുകൊണ്ട് നാം കേള്‍ക്കാതെ പോവുന്നതാണ്. ഒറ്റക്കായിപ്പോവുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെയൊക്കെയോ നിസ്സഹായതയുമാണ് ഈ കുറിപ്പുകളില്‍ ഏറെയും. ‘ഒറ്റയ്ക്കാക്കരുത്’. നജീബ് മൂടാടി. കറന്റ് ബുക്‌സ്. വില 198 രൂപ.
മധുരം ഒഴിവാക്കുന്നതിലല്ല, അളവിനാണ് പ്രധാനം
രക്തത്തില്‍ ഷുഗറു കൂടിയെന്ന് കേട്ടാല്‍ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങള്‍ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിര്‍ത്തിയാല്‍ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണത്തിലാകാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാല്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം വലിപ്പമുള്ള ഒരു മാങ്ങ കഴിക്കുകയാണെന്നിരിക്കട്ടെ, അതില്‍ ഏതാണ്ട് 40 മുതല്‍ 45 ഗ്രാം വരെ ഷുഗര്‍ ഉണ്ട്. ചപ്പാത്തിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ ഒരെണ്ണത്തില്‍ ഏതാണ്ട് 15 ഗ്രാം ഷുഗറിന് […]
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും […]
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാർ സഭ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാർ സഭ. ഇടവകാംഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
