4 7

രക്തത്തില്‍ ഷുഗറു കൂടിയെന്ന് കേട്ടാല്‍ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങള്‍ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിര്‍ത്തിയാല്‍ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണത്തിലാകാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാല്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം വലിപ്പമുള്ള ഒരു മാങ്ങ കഴിക്കുകയാണെന്നിരിക്കട്ടെ, അതില്‍ ഏതാണ്ട് 40 മുതല്‍ 45 ഗ്രാം വരെ ഷുഗര്‍ ഉണ്ട്. ചപ്പാത്തിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ ഒരെണ്ണത്തില്‍ ഏതാണ്ട് 15 ഗ്രാം ഷുഗറിന് തുല്യമായ കാര്‍ബ്‌സ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഒഴിവാക്കുന്നതിലല്ല അളവാണ് പ്രധാനം. പഞ്ചസാരയും അരിയും ഒഴിവാക്കി, ആരോഗ്യകരമായ ഗോതമ്പു ചപ്പാത്തി ആറും ഏഴും കഴിച്ചതു കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകണമെന്നില്ല. നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ നമ്മുടെ ഭക്ഷണത്തില്‍ക്കൂടി എത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിക്കുന്നു. ഇതു നടക്കാതെ വരുമ്പോള്‍ പഞ്ചസാര രക്തത്തില്‍ തന്നെ അവശേഷിക്കുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയുള്ള ജീവിതരീതിയും പ്രമേഹത്തിന്റെ പ്രീഡയബറ്റിക് ഘട്ടത്തിലുള്ളവരില്‍ പ്രമേഹം ഒഴിവായതായും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *