‘ഒറ്റയ്ക്കാക്കരുത്’ എന്നത് ഏറ്റവും നിസ്സഹായമായ ഒരു നിലവിളിയാണ്. ഒപ്പമുണ്ടായിരുന്നവരൊക്കെ ഒഴിഞ്ഞോ അകന്നോ പോവുമ്പോള്‍ ഉള്ളിലുയരുന്ന നിലവിളി. നമുക്കു ചുറ്റിലുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശ്ശബ്ദമായതുകൊണ്ട് നാം കേള്‍ക്കാതെ പോവുന്നതാണ്. ഒറ്റക്കായിപ്പോവുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെയൊക്കെയോ നിസ്സഹായതയുമാണ് ഈ കുറിപ്പുകളില്‍ ഏറെയും. ‘ഒറ്റയ്ക്കാക്കരുത്’. നജീബ് മൂടാടി. കറന്റ് ബുക്‌സ്. വില 198 രൂപ.
