ബാഹുബലി യൂണിവേഴ്‌സിലേക്ക് പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ എന്ന ആനിമേറ്റഡ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക. ‘സ്റ്റാര്‍ വാര്‍സ്: വിഷന്‍സ്’, ‘ദ് ബന്‍ഡിറ്റ്‌സ് ഓഫ് ഗോലാക്ക്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഷാന്‍ ശുക്ലയാണ് ‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ സിനിമയിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന കഥയാണ് ആനിമേഷന്‍ സിനിമ പറയുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണ ശേഷമുള്ള സംഭവങ്ങളാണ് ടീസറില്‍ കാണിച്ചിരക്കുന്നത്. ‘അമരേന്ദ്ര ബാഹുബലിയുടെ മരണം അദ്ദേഹത്തിന്റെ അന്ത്യമായിരുന്നില്ല, നിത്യമായ ഒന്നിന്റെ തുടക്കമായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തിയത്. ‘ബാഹുബലി’ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ടൈംലൈനിലാണ് ‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ എത്തുന്നത്. ഏകദേശം 120 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ബാഹുബലി ദ് എറ്റേണല്‍ വാര്‍’ ടീസര്‍
