പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എ.ഐ മാര്‍ക്കറ്റില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സാധാരണ ഗതിയില്‍ 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങള്‍ക്ക് മാസം തോറും ഈടാക്കുന്നത്. പണം അടക്കുമ്പോള്‍ ബേസിക് വെര്‍ഷനിലുള്ളതിനെക്കാള്‍ വേഗത്തില്‍ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ബേസിക് വെര്‍ഷനും പ്രോ വെര്‍ഷനും ഇടയിലുള്ള ഈ വെര്‍ഷനില്‍ […]
‘ശ്രീ അയ്യപ്പന്‍’ ചിത്രം ഈ മണ്ഡലകാലത്ത്
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മല്ലികാസുകുമാരന്‍ നിര്‍വ്വഹിച്ചു. ആദി മീഡിയാ, നിഷാപ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഡോ. ശ്രീകുമാര്‍, ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഭക്തിയും, ഉദ്വേഗവും കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുള്‍പ്പടെ ഏഴുഗാനങ്ങളുണ്ട്. […]
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എത്തുന്നു
സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എത്തുന്നു. നവാഗതനായ ശ്യാമിന്‍ ഗിരീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. അഖില ഭാര്‍ഗവനാണ് സിനിമയില്‍ നായികയായി എത്തുന്നത്. ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളി’ന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, […]
പുതിയ വെന്യുവിന്റെ എക്‌സ് ഷോറൂം വിലകളറിയാം
പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. പുതിയ വെന്യുവിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 7.90 ലക്ഷം മുതലാണ്. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 1.2 ലീറ്റര്‍ കാപ്പ വേരിയന്റുകളായ എച്ച്എക്‌സ് 2 (7,89,900 രൂപ), എച്ച്എക്‌സ് 4 (8,79,900 രൂപ), എച്ച്എക്‌സ് 5 (9,14,900 രൂപ), എച്ച്എക്‌സ് 6 (10,42,900 രൂപ), എച്ച്എക്‌സ് 6 ടി (10,70,400 രൂപ). കാപ്പ 1.0 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഡിസിടി […]
മറുപുറം
മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണമായ വ്യാപാരങ്ങളെ, നൂലിഴയിലൂടെയുള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ നിഗൂഢതകളെ, അതിന്റെ ആടിയുലയലുകളെ, അതിന്റെ വ്യസനങ്ങളെ, കൈയടക്കത്തോടെയും മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവലാണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര താളുകളുമുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘മറുപുറം’. ജിസ്മ ഫൈസ്. ഡിസി ബുക്‌സ്. വില 198 രൂപ.
മള്‍ട്ടി-ടോണ്‍ഡ് ഹെയര്‍ കളറിങ് അത്ര നല്ലതല്ല!
മുടിയില്‍ കളര്‍ ചെയ്യുന്നതിന് മുന്‍പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മള്‍ട്ടി-ടോണ്‍ഡ് ഹെയര്‍ കളറിങ് തിരഞ്ഞെടുക്കുന്നതിലും ഒരു നിറം തിരഞ്ഞെടുക്കുന്നതാണ് മികച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുടിയുടെ സ്വഭാവമനുസരിച്ചുള്ള കളറിങ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതിനായി പരിചയ സമ്പന്നരായ ഹെയര്‍ സ്‌റ്റൈലിസ്റ്റിനെ മാത്രം സമീപീക്കുക. കളര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് മുടി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്. കളര്‍ ചെയ്തു കഴിഞ്ഞാല്‍ കളര്‍ ചെയ്ത മുടിക്ക് പ്രത്യേകമായുള്ള, കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഡീപ് കണ്ടീഷനിങ്, പ്രോട്ടീന്‍ […]
എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്, 17 കോടി കിട്ടാനുണ്ട് അത് ഈ ആഴ്ച ലഭിച്ചേക്കുമെന്നും, പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസം ഇല്ല, സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല, ചില […]
ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി
ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം, എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. അതേസമയം ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നുവെന്നും പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ മരണം സ്ഥിരീകരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. അതേസമയം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ തുടരുന്നു. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ഒപി ബഹിഷ്കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഓപിയിൽ ഉണ്ടാവൂ. കഴിഞ്ഞമാസം 20 നും 28നും കെജിഎംസിറ്റഎ ഒപി ബഹിഷ്കരിച്ചിരുന്നു. 4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക […]
