മുടിയില്‍ കളര്‍ ചെയ്യുന്നതിന് മുന്‍പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മള്‍ട്ടി-ടോണ്‍ഡ് ഹെയര്‍ കളറിങ് തിരഞ്ഞെടുക്കുന്നതിലും ഒരു നിറം തിരഞ്ഞെടുക്കുന്നതാണ് മികച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുടിയുടെ സ്വഭാവമനുസരിച്ചുള്ള കളറിങ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതിനായി പരിചയ സമ്പന്നരായ ഹെയര്‍ സ്‌റ്റൈലിസ്റ്റിനെ മാത്രം സമീപീക്കുക. കളര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് മുടി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്. കളര്‍ ചെയ്തു കഴിഞ്ഞാല്‍ കളര്‍ ചെയ്ത മുടിക്ക് പ്രത്യേകമായുള്ള, കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഡീപ് കണ്ടീഷനിങ്, പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് എന്നിവ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും. കളര്‍ ചെയ്ത മുടിക്ക് നല്ല ശ്രദ്ധ ആവശ്യമാണ്. അയേണിങ് പോലുള്ളവ ഒഴിവാക്കാം. അവ മുടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ മുടി മൃദുവായി ചീകാം. മുടി കളര്‍ ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കാം. അലര്‍ജിയില്ലെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ കളര്‍ ചെയ്യാവൂ. ഹെന്നപോലെയുളള നാച്വറല്‍ ഹെയര്‍കളറുകള്‍ ഉപയോഗിക്കാവുന്നതാണ്.
മള്‍ട്ടി-ടോണ്‍ഡ് ഹെയര്‍ കളറിങ് അത്ര നല്ലതല്ല!
