സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എത്തുന്നു. നവാഗതനായ ശ്യാമിന്‍ ഗിരീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. അഖില ഭാര്‍ഗവനാണ് സിനിമയില്‍ നായികയായി എത്തുന്നത്. ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളി’ന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം – അഖില്‍ സേവ്യര്‍, എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- മുജീബ് മജീദ്.
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എത്തുന്നു
