കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. KIIFB യുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്, ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു.ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്‌ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട, അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ല എന്നും […]
രാത്രി വാർത്തകൾ
കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. KIIFB യുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്, ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു.ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്‌ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട, അസാധ്യം എന്ന ഒരു വാക്ക് […]
ഇന്‍ഡെല്‍ മണിയുടെ നിക്ഷേപകരില്‍ വന്‍ വര്‍ധന
സ്വര്‍ണ്ണ വായ്പ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിയുടെ എന്‍.സി.ഡി കള്‍ സബ്സ്‌ക്രൈബ് ചെയ്തത് 315 ശതമാനം അധികം. 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതും ഓഹരിയാക്കി മാറ്റാന്‍ കഴിയാത്തതുമായ കടപ്പത്രങ്ങളുടെ ആറാമത് പബ്ലിക് ഇഷ്യുവിലാണ് ഈ നേട്ടം. 472.79 കോടി രൂപയുടെ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ വാങ്ങി. 150 കോടി രൂപയുടെ പ്രാഥമിക ഇഷ്യുവും 150 കോടി രൂപയുടെ അധിക സബ്സ്‌ക്രിബ്ഷനുമായി 300 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. 2,750 കോടി രൂപയുടെ ആസ്തികള്‍ […]
‘വിക്ടോറിയ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച മലയാള ചിത്രം ‘വിക്ടോറിയ’ തിയേറ്ററുകളിലേക്ക്. ഐ.എഫ്.എഫ്.കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ, ശിവരഞ്ജിനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ വിക്ടോറിയ നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോള്‍ഡന്‍ ഗ്ലോബറ്റ് ഏഷ്യന്‍ ടാലന്റ് മത്സര വിഭാഗത്തില്‍ […]
ലഹരിക്കെതിരെ പുതിയ മ്യൂസിക് വിഡിയോ ‘കരുതല്‍ 2’
ലഹരിക്കെതിരെ സംഗീതത്തിലൂടെ ജാഗ്രത തീര്‍ത്ത് ഔസേപ്പച്ചന്റെ പുതിയ മ്യൂസിക് വിഡിയോ. ‘കരുതല്‍ 2’ എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം പകരുന്നതാണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായിക റുഷെയ്ല്‍ റോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാധവ് സുന്ദറും ആര്യ ജനനും ചേര്‍ന്നാണ് റാപ്പ് ഭാഗത്തിന് ശബ്ദം നല്‍കിയത്. ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള വരികള്‍ എഴുതിയിരിക്കുന്നത് മാധവ് സുന്ദറും റാപ്പ് വരികള്‍ എഴുതിയത് ആര്യ ജനനുമാണ്. […]
ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍
കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പി.എം ഇ-ഡ്രൈവ് സബ്സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്സ് ഷോറൂം വില. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും 3.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 10 മിനിറ്റും വേണം. വലിയ വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. രണ്ട് ഹെല്‍മെറ്റുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 34 ലിറ്റര്‍ […]
കുട്ടികളുടെ 1001 രാവുകള്‍
അലാവുദ്ദീനും അദ്ഭുതവിളക്കും, ആലിബാബയും നാല്‍പ്പതു കള്ളന്‍മാരും, നിധിയറയിലെ മാന്ത്രികരഹസ്യങ്ങള്‍, ഭൂതരാജാവിന്റെ അമൂല്യസമ്മാനങ്ങള്‍, മാന്ത്രികമോതിരത്തിന്റെ ശക്തി കഥപറച്ചിലിന്റെ മായാജാലംകൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തിയ ആയിരത്തൊന്ന് രാവുകള്‍… വായനക്കാരെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച രസകരമായ കഥകളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുനരാഖ്യാനം. ‘കുട്ടികളുടെ 1001 രാവുകള്‍’. സിപ്പി പള്ളിപ്പുറം. മാതൃഭൂമി. വില 314 രൂപ.
പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ നന്നായി ഉറങ്ങാം
ഒരു രാത്രിയിലെ ഉറക്കക്കുറവ് പോലും രോഗപ്രതിരോധ കോശങ്ങള്‍ പെരുമാറുന്ന രീതിയില്‍ വ്യത്യാസം ഉണ്ടാക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നത്, രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കുന്ന കില്ലര്‍ കോശങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉറക്കം കുറയുന്നതോടെ സൈറ്റോകൈനുകളുടെ എണ്ണം രക്തത്തില്‍ കൂടാനും ഇത് ഹൃദ്രോഗം പോലുള്ള ദീര്‍ഘകാല ആരോഗ്യഅപകടങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാനുള്ള പ്രതിരോധസംവിധാനത്തിന്റെ കഴിവിനെ സ്വാധീനിക്കുന്നത് മെച്ചപ്പെട്ട ഉറക്കമാണ്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള ഏക പോംവഴി ഉറക്കമാണ്. നഷ്ടപ്പെട്ട […]
പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി
നവംബർ 11, 12 തീയിതികളിൽ ദില്ലിയിൽ വെച്ച് നടക്കുന്ന തൊഴിൽ, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന, ഇഎസ്‌ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പിഎം ശ്രീ പദ്ധതി ഗൗരവപരമായ […]
വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നല്കിയതിൽ വിമര്‍ശനവുമായി ജോയ് മാത്യു
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനു വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയ തീരുമാനത്തിനെതിരേ പരോക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേയെന്ന് ജോയ് മാത്യു ചോദിച്ചു. വേടന്റെ പേര് പറയാതെയാണ് പോസ്റ്റ്. അതേസമയം യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നതെന്നും സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ലെന്നും […]
