ലഹരിക്കെതിരെ സംഗീതത്തിലൂടെ ജാഗ്രത തീര്‍ത്ത് ഔസേപ്പച്ചന്റെ പുതിയ മ്യൂസിക് വിഡിയോ. ‘കരുതല്‍ 2’ എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം പകരുന്നതാണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായിക റുഷെയ്ല്‍ റോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാധവ് സുന്ദറും ആര്യ ജനനും ചേര്‍ന്നാണ് റാപ്പ് ഭാഗത്തിന് ശബ്ദം നല്‍കിയത്. ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള വരികള്‍ എഴുതിയിരിക്കുന്നത് മാധവ് സുന്ദറും റാപ്പ് വരികള്‍ എഴുതിയത് ആര്യ ജനനുമാണ്. ഡോണ്‍ ജോസ് ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സാജന്‍ ആന്റണിയാണ് ക്യാമറ. എഡിറ്റര്‍ ജിന്‍ഷാദ് ഗുരുവായൂര്‍. ചാവക്കാട് വിദ്യാഭ്യാസ ജില്ലയ്ക്കു വേണ്ടി ജോഫി പുലിക്കോട്ടില്‍, മില്‍ട്ടണ്‍ ഫ്രാന്‍സിസ്, പി.കെ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് വിഡിയോ നിര്‍മാണം. നേരത്തേ ‘കരുതല്‍ 1’ ഇവര്‍ ഇറക്കിയിരുന്നു. ആവണി, രഞ്ജിവ് കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
