മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനു വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്കിയ തീരുമാനത്തിനെതിരേ പരോക്ഷവിമര്‍ശനവുമായി നടന് ജോയ് മാത്യു. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേയെന്ന് ജോയ് മാത്യു ചോദിച്ചു. വേടന്റെ പേര് പറയാതെയാണ് പോസ്റ്റ്. അതേസമയം യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നതെന്നും സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ലെന്നും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്മാന് പ്രകാശ് രാജിന്റെ വാക്കുകള്‍.
വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയതിൽ വിമര്‍ശനവുമായി ജോയ് മാത്യു
