മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖ് ആണ് വ്യാജ തിരിച്ചറിയൽ കാർഡുമായി സുരക്ഷാ വലയം ഭേദിച്ച് പരിപാടിക്കിടെ കടന്നുകൂടിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ) ഗ്രേഡ് സി ജീവനക്കാരനാണ് താനെന്ന് വ്യക്തമാക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഐഡി കാർഡ് നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിശ്രുത വധുവിന് മുന്നിൽ തന്റെ അന്തസ്സും പ്രാധാന്യവും വർദ്ധിപ്പിച്ച് മതിപ്പുണ്ടാക്കുക മാത്രമായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പൊലീസ്
