വാട്‌സ്ആപ്പ് പഴയ ചില ആന്‍ഡ്രോയിഡ് ഫോണുകളിലെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആന്‍ഡ്രോയിഡ് 5.0, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. പുതിയ സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി, വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാനുള്ള ഏറ്റവും കുറഞ്ഞ ആന്‍ഡ്രോയിഡ് പതിപ്പ് ആന്‍ഡ്രോയിഡ് 6.0 ആയി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ വാട്‌സ്ആപ്പ് മെസഞ്ചറിനും വാട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്. ഫോണില്‍ വാട്‌സ്ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാനായി ഫോണിലെ സെറ്റിംഗ്‌സ് തുറക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് എബൗട്ട് ഫോണ്‍ അല്ലെങ്കില്‍ എബൗട്ട് ഡിവൈസ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ അല്ലെങ്കില്‍ സോഫ്‌റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ പരിശോധിക്കുക. ആപ്പിള്‍ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല.
വാട്‌സ്ആപ്പ് സേവനം അവസാനിപ്പിച്ച് ചില ഫോണുകള്‍
