പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കൾ ആവശ്യപ്പെട്ടത്.
ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്നും എംഎ ബേബി വിമർശിച്ചു. കള്ളത്തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുന്നു. കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ എംഎ ബേബി എഐസിസി നേതൃത്വത്തിന്റെ നിലപാട് അറിയണമെന്നും ആവശ്യപ്പെട്ടു.
രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം നേതാവ്. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വേണുഗോപാല്‍ നായരാണ് അശ്ലീല പരാമർശങ്ങൾ നടത്തിയത്.
സംസ്ഥാനത്തെ മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണ ശാലകളിൽ വ്യാപക ക്രമക്കേട് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ നിന്നാണ് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും.
തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’ ഉൾപ്പെടെയുള്ള ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ തേടി തൃക്കാക്കര പൊലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു. ഏകദേശം നാല് മാസം മുമ്പ് ആരംഭിച്ച ഈ ഗ്രൂപ്പിൽ സജീവമായിരുന്ന അംഗങ്ങളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം സാധ്യമാകുക. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ എസ്എംഎസ് ആയി എത്തും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരും.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.
തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ. റിയാസിന്റെ ഇന്നത്തെ പ്രതികരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു.
പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി.
നാളെ ചേരാനിരുന്ന ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം. സമ്മേളന സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. 23 ന് ചേരുന്ന മുശാവറ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം ഉറപ്പ് നൽകി.
ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ ഇടയില്ല. ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. പിണറായി വിജയനെതിരായി കേസെടുക്കണമെന്ന ഇ ഡി ശുപാർശ കെപിസിസി യോഗം ചർച്ച ചെയ്ത ശേഷമായിരുന്നു പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച വയോധികയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെൻസ് കണ്ണിൻ്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് പരാതി.
മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒരു വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എഐ എയ്റ്റീസ് ട്രെന്‍ഡ് ആയുധമാക്കി കോൺഗ്രസ്-ബിജെപി പോര് മുറുകുന്നു. 1980ല്‍ ഗുജറാത്ത് റെയില്‍വേ സ്റ്റേഷനിലെ പോക്കറ്റടിക്കാരനും പിച്ചക്കാരനും എങ്ങനെയായിരിക്കുമെന്ന ചിത്രവുമായി കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഒളിയമ്പെയ്തു. ബാര്‍ നര്‍ത്തകിയുടെ ചിത്രം പങ്കുവച്ച് ബിജെപിയും തിരിച്ചടിച്ചു.
വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം.
സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പി ചിദംബരം. കഴിഞ്ഞ രണ്ടോ മൂന്നോ യോഗങ്ങളിൽനിന്ന് കാര്യമായ പ്രയോജനങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ദില്ലിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ദില്ലിയിലെത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്.
