പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആര’ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് പുറത്തിറക്കിയത്. ‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആരം’. രചന വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു, ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലതാദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘ആര’ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ
