ഇന്ത്യയിലൊട്ടാകെ വന്‍തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായ ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം ആഗോളറിലീസ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം ‘ദൃശ്യം 2’-ന്റെ തുടര്‍ച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ദൃശ്യം 2’ എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. ഐക്കണിക് കഥാപാത്രമായ വിജയ് സാല്‍ഗോങ്കറായി അജയ് ദേവ്ഗണ്‍ മടങ്ങിയെത്തുന്നു. എന്നാല്‍ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാന്‍ ഉറച്ചുനില്‍ക്കുന്ന ഭീഷണിയായ പുതിയ ശക്തിയായി എസ്.പി ക്രൈംബ്രാഞ്ച് രാജ്വീര്‍ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത് എത്തുകയാണ്. പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂര്‍, കമലേഷ് സാവന്ത്, ഇഷിത ദത്ത്, മൃണാല്‍ യാദവ് ഇവരുടെ കഥാപാത്രങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്.
‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ തിയേറ്ററുകളിലേക്ക്
