ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ലോക നേതാക്കൾ വേദി പങ്കിട്ടു. സമ്മേളന വേദിയിലേക്ക് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച് ആനയിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും സഹകരണം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകത ഇറാന്‍റെയും റഷ്യയുടെയും ഇന്ത്യയുടെയും നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു. സമ്മേളനത്തിൽ സംസാരിച്ച ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയൻ, നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ചും അമേരിക്കയുടെ ആക്രമണങ്ങൾ ഇറാന്‍റെ സാമ്പത്തിക മേഖലയ്ക്ക് വരുത്തിവെച്ച വലിയ തിരിച്ചടികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിരത തകർക്കുന്ന ഇത്തരം നീക്കങ്ങൾ നിർഭാഗ്യകരമാണെന്നും, ഒരു രാജ്യത്തിന്‍റെ വ്യാപാര സ്വാതന്ത്ര്യത്തെ മറ്റ് രാജ്യങ്ങൾ ബന്ദിയാക്കാൻ പാടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ലോക നേതാക്കൾ വേദി പങ്കിട്ടു
