ബിഗൗസ് ഇന്ത്യയില്‍ സി12 മാക്സ്ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഇന്‍സെന്റീവ് കൂടിയായാല്‍ വാഹനത്തിന്റെ 1.55 ലക്ഷം രൂപ വിലവരും. ഷാംപെയ്ന്‍ ഗോള്‍ഡുള്ള സ്പാര്‍ക്ലിങ് വൈന്‍, ഷാംപെയ്ന്‍ ഗോള്‍ഡുള്ള ടെറ ഗ്രീന്‍, പേള്‍ വൈറ്റ്, സാറ്റിന്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഐപി67 റേറ്റിങ്ങുള്ള 3.8 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയും 178 കിലോമീറ്റര്‍ ഐഡിസി-സര്‍ട്ടിഫൈഡ് റേഞ്ചുമാണ് സി12 മാക്സ്ആര്‍ ന് ലഭിക്കുക. ബിഗൗസിന്റെ പുതിയ ഹൈപ്പര്‍സെന്‍ ഇന്‍-വീല്‍ മോട്ടോറാണ് വാഹനത്തില്‍ വരുന്നത്. 4.2 കിലോവാട്ട് പീക്ക് പവര്‍ ഉത്പാദിപ്പിക്കുകയും 75 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയും ലഭിക്കും. റിവേഴ്സ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയ്‌ക്കൊപ്പം ഇക്കോ, റൈഡ്, സ്‌പോര്‍ട് മോഡുകളും ഉണ്ട്.
