w 412h 232croprect 1x0x1278x718imgid 01kxtb3z5549rmqvtzv6rw68y6imgname fotojet 2026 07 18t153709.766 1784369249444

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ സർക്കാരിന്റെ വീഴ്ചയല്ലെന്നും കഴിഞ്ഞ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ‌മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് ഒഴിവാക്കിയെന്നേയുള്ളൂ. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ ഈ വർഷം മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം വേണ്ട എന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. കൃത്യമായ പഠനം നടത്തി കൂടിയാലോചനകൾക്ക് ശേഷം മിനിമം മാർക്ക് പരിഷ്കാരം വേണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *