കാലത്തെ അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യം നിറവേറ്റുന്ന നോവലാണ് ‘അനോലഖി’. ഈ മറാത്തി വാക്കിന്റെ അര്‍ത്ഥം അറിയപ്പെടാത്തവര്‍ എന്നോ അപ്രസക്തരായവര്‍ എന്നോ ആണ്. അത്തരത്തില്‍ പൊതുവിടങ്ങളില്‍നിന്നോ മുഖ്യധാരാ സാമൂഹിക പരിസ്ഥിതികളില്‍നിന്നോ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുകൂട്ടം ജനതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവല്‍. ജീവനുള്ള ഒരു മൃഗമായിപ്പോലും ഒരുകൂട്ടം മനുഷ്യരെ പരിഗണിക്കാത്ത ഫ്യൂഡല്‍ സമൂഹത്തിന്റെ ഹിംസാത്മകമായ സമീപനം എല്ലാ വൈകാരികതകളോടുംകൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നു കാലത്തിന്റെ സാക്ഷ്യം എന്ന നിലയില്‍ വര്‍ത്തമാന മലയാള നോവല്‍സാഹിത്യത്തില്‍ അനോലഖി ഒരു ശ്രദ്ധേയ രചനയായി മാറുന്നു. ‘അനോലഖി’. അശ്വതി കെ.എസ്. ഡിസി ബുക്‌സ്. വില 284 രൂപ.
അനോലഖി
