Untitled design 2026 09 12T101303.449

തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം. അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്‌ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.​ അതോടൊപ്പം കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഈ നായയെ നാട്ടുകാർ തല്ലിക്കൊന്നു. മറ്റ് തെരുവുനായ്ക്കൾക്കും ഇതിന്റെ കടിയേറ്റിട്ടുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, പ്രദേശം കേന്ദ്രീകരിച്ച് ഊർജിത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *